HOME
DETAILS

സുപ്രിം കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കും: രാഹുല്‍

  
backup
August 28 2019 | 21:08 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af

 

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനപ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രിം കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി. ബന്ദിപ്പൂര്‍ വനത്തിലെ ദേശീയപാതയില്‍ മേല്‍പ്പാലങ്ങളാണ് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുള്ള സര്‍വകക്ഷി സംഘവുമായുള്ള ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
രാത്രിയാത്രാ നിരോധനം മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തനിക്ക് വ്യക്തമായി അറിയാമെന്നും ഇത് ലോക്‌സഭയില്‍ ഉന്നയിച്ചതാണെന്നും രാഹുല്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പകല്‍ കൂടി യാത്ര നിരോധിക്കാന്‍ അഭിപ്രായമറിയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ അപ്രായോഗികതയും ബദല്‍പാതയും വനത്തിലൂടെയാണെന്നതും സുപ്രിം കോടതിയെ അറിയിക്കും. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും.
ചര്‍ച്ചയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എന്‍ സാബു, കെ.കെ അബ്രഹാം, വി.വി ബേബി, വി. മോഹനന്‍, ടി. മുഹമ്മദ്, പി.എം ജോയി, എന്‍.എം വിജയന്‍, അഡ്വ. ടി.എം റഷീദ്, എ. ഭാസ്‌കരന്‍, എം.എ അസൈനാര്‍, കെ.കെ വാസുദേവന്‍, ബാബു പഴുപ്പത്തൂര്‍, ഇ.പി അയ്യൂബ് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  16 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  16 days ago