ഇടിവണ്ണ എല്‍.പി സ്കൂള്‍ പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
നിലമ്പൂര്‍: രാത്രിയുടെ മറവില്‍ ഇടിവണ്ണ ഗവ.എല്‍ പി സ്കൂള്‍ പരിസരവും ഇടിവണ്ണ പാറേക്കാട് അകമ്പാടം റോഡും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു.
ആള് താമസം കുറവായ മേഖല എന്ന നിലയിലാണ് സ്കൂള്‍ കോംപൗണ്ട് സാമൂഹ്യ വിരുദ്ധര്‍ കഞ്ചാവ് വില്പനക്കും മദ്യ വില്പനക്കുമായി തെരഞ്ഞെടുത്തിരിക്കുന്നത്. രാത്രിയാകുന്നതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്ക് എത്തി തുടങ്ങും.
മദ്യ വില്‍പ്പന സംഘങ്ങളും കഞ്ചാവ് വില്‍പ്പനക്കാരും പിന്നാലെ എത്തും. രാത്രി വൈകിയും ഇവിടെ നിന്നും ബഹളം കേള്‍ക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ആദിവാസി കോളനികളിലേക്കും പാറേക്കാട് ഇടിവണ്ണ ഭാഗങ്ങളിലേക്കും പോകുന്ന വഴിയാത്രക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ ഭീഷണിയാവുകയാണ്.
അറ്റകുറ്റപണി നടത്താതെ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഈ റോഡിലൂടെ വാഹനയാത്രക്കാര്‍ കുറവാണ്. പൊലിസ് രാത്രി കാലങ്ങളില്‍ പെട്രോളിങ് നടത്തുന്നുണ്ടെങ്കിലും ഈ റോഡ് മോശമായതിനാല്‍ ഇതിലെ വരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഉന്നത അധികാരികള്‍ക്ക് പരാതി നല്കാനൊരുങ്ങുകായാണ് നാട്ടുകാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."