തപാല്‍ ഉരുപ്പടികള്‍ അന്വേഷിച്ചെത്തിയവര്‍ക്കു നേരെ പോസ്റ്റ് മാസ്റ്ററുടെ അധിക്ഷേപം
പള്ളിക്കല്‍: തപാല്‍ ഓഫിസിലെത്തിയ പ്രസിദ്ധീകരണം വരിക്കാര്‍ക്ക് കൃത്യമായി എത്തിച്ചു കൊടുക്കാത്തതിലും പോസ്റ്റ് മാസ്റ്ററുടെ ധിക്കാരപരമായ സമീപനത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പള്ളിക്കല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ പോസ്റ്റ് ഓഫിസ് ഉപരോധിച്ചു.
വരിക്കാര്‍ക്ക് എത്തിക്കാത്ത മാസികകള്‍ പോസ്റ്റ് ഓഫിസിലെ തറയില്‍ കൂട്ടിയിട്ട നിലയില്‍ കാണപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാരണമന്വേഷിച്ചപ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ പ്രവര്‍ത്തകരോട് ധിക്കരപരാമായി സംസാരിക്കുകയും കൂട്ടത്തിലുള്ള പ്രവര്‍ത്തകനെ വ്യക്തിഹത്യ ചെയ്യും തരത്തില്‍ അധിക്ഷേപിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് പോസ്റ്റ് ഓഫിസിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പോസ്റ്റ് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി വി. അഖില്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍, എം. ഖാലിദ്, കെ. ഫെസല്‍ സംസാരിച്ചു. ഉപരോധത്തിന് സി.എം ജിനു, എം. ശ്രീഗു, കെ. ഫാസിര്‍, ഒ.പി ജംഷീര്‍ നേതൃത്വംനല്‍കി.
സംഭവ സ്ഥലത്തെത്തിയ തേഞ്ഞിപ്പലം അഡീ. എസ്.ഐ സുബ്രമണ്യന്‍, എസ്.എസ്.ബി പൊലിസ് ഓഫിസര്‍ ആനന്ദ് എന്നിവര്‍ ഡി.വൈ.എഫ്.ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രാവിലെ 10 ന് മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ എത്തുമെന്ന ഉറപ്പു ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പോസ്റ്റ് മാസ്റ്റര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പള്ളിക്കല്‍ മേഖലാ കമ്മിറ്റി പോസ്റ്റല്‍ സൂപ്രണ്ടിന് പരാതിയും സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."