യുദ്ധഭീതി മുഴക്കി പാകിസ്താന്‍; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്
കറാച്ചി: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ യുദ്ധഭീതി മുഴക്കി പാകിസ്താന്‍. സര്‍ഫേസ് ടു സര്‍ഫേസ് മിസൈലായ ഗസ്‌നവി എന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്താന്‍ സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
290 കിലോ മീറ്റര്‍ വരെ മള്‍ട്ടിപ്പിള്‍ ടൈപ്പ് യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് ബാലിസ്റ്റിക് മിസൈലുകളെന്ന് പാക് സൈനിക വക്താവ് അറിയിച്ചു. പരീക്ഷണ വിജയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസിഡന്റ് ആരിഫ് അലവിയും അഭിനന്ദനം അറിയിച്ചതായും ട്വീറ്റില്‍ പറയുന്നു.
Pakistan successfully carried out night training launch of surface to surface ballistic missile Ghaznavi, capable of delivering multiple types of warheads upto 290 KMs. CJCSC & Services Chiefs congrat team. President & PM conveyed appreciation to team & congrats to the nation. pic.twitter.com/hmoUKRPWev
— DG ISPR (@OfficialDGISPR) August 29, 2019
കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനാണ് പാകിസ്താന്റെ നീക്കമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്ന കാര്യം മറക്കരുതെന്ന് കഴിഞ്ഞദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഏതുതരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന് പാക് വിദേശമന്ത്രി ഷാ അഹമ്മദ് ഖുറേഷിയും പറഞ്ഞിരുന്നു.
ഇന്ത്യയും പാകിസ്താനും യുദ്ധമുനയിലാണെന്ന സന്ദേശം നല്‍കുന്ന ലോകരാജ്യങ്ങളെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സമ്മര്‍ദം ചെലുത്തുകയാണ് പാക് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."