HOME
DETAILS
MAL
പ്ലാസ്റ്റിക് അരി: കെട്ടുകഥയാണെന്ന് തെലങ്കാന സര്‍ക്കാര്‍
backup
June 09 2017 | 03:06 AM
ഹൈദരാബാദ്: പ്ലാസ്റ്റിക് അരിയുïെന്നത് കെട്ടുകഥയെന്ന് തെലങ്കാന സര്‍ക്കാര്‍. തെലങ്കാനയിലെ സിവില്‍ സപ്ലൈസ് വിഭാഗമാണ് പ്ലാസ്റ്റിക് അരിയെന്നത് കെട്ടുകഥയാണെന്നും സംഭവം സോഷ്യല്‍ മീഡിയയുടെ സൃഷ്ടിയാണെന്നും വ്യക്തമാക്കിയത്. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സി.വി ആനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച അരിയുടെ സാമ്പിളുകള്‍ പരിശോധിച്ചതായും അരിയില്‍ പ്ലാസ്റ്റികിന്റെ സാന്നിധ്യം ഒന്നും തന്നെ കïെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലുള്ള ലാബില്‍ പരിശോധന നടത്തിയ ശേഷം സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സംസ്ഥാന ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുïെന്ന് അദ്ദേഹം പറഞ്ഞു. മീര്‍പേട്ട് പൊലിസ് സ്റ്റേഷനില്‍ നിന്നാണ് സിവില്‍ സപ്ലൈസ് എന്‍ഫോഴ്സ്മെന്റ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."