HOME
DETAILS
MAL
ദിനകരനെതിരേ രണ്ടു കേസുകള്‍
backup
June 09 2017 | 04:06 AM
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെതിരേ ഫെറ(ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ട്) നിയമ പ്രകാരം കേസെടുത്ത്് അന്വേഷണം നടത്താന്‍ എഗ്മോര്‍ അഡീഷണല്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
കേസില്‍ വാദം കേള്‍ക്കാന്‍ അഭിഭാഷകനൊപ്പം ദിനകരനും കോടതിയില്‍ എത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കേസിന്റെ കുറ്റപത്രം മജിസ്‌ട്രേറ്റ് എസ്. മലര്‍മതി വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ കുറ്റങ്ങളെല്ലാം ദിനകരന്‍ നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."