കവി അയ്യപ്പനെതിരെയും #MeToo
കൊച്ചി: മഹാകവി അയ്യപ്പനെതിരെയും മീടു ആരോപണം. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ക്യാംപയിന്റെ ഭാഗമായി കവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസവ ശേഷം കോളജില്‍ പോയ തനിക്ക് കവിയില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനത്തെ അവര്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപെടുത്തിയിക്കുന്നത്. രണ്ടു തവണ കവിയില്‍ തനിക്ക് മോശം അനുഭവമുണ്ടായെന്ന് അവര്‍ പറയുന്നു. ജീവിതം അവസാനിപ്പിക്കാന്‍ തോന്നിക്കുന്ന വിധം അന്ന് ക്ലാസ് മുറിയില്‍ വച്ച് താന്‍ അപമാനിതയായെന്നും അവര്‍ പോസ്റ്റില്‍ തുറന്നടിക്കുന്നു.
'എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗര്‍ഭം ധരിപ്പിച്ചയാള്‍ കവിക്ക് ഒരു അമ്പതു രൂപയും നല്കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോള്‍ കവി കൂടുതല്‍ ഉത്തേജിതനായി. അങ്ങനെ കവി വീണ്ടും വന്നു'- പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ കവിയുടെ മകളും അയ്യപ്പനെതിരെ രംഗത്തു വന്നിരുന്നു. തനിക്ക് പത്തു വയസ്സുള്ളപ്പോഴുണ്ടായ അനുഭവമാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."