HOME
DETAILS
MAL
ഫാസിസത്തിനെതിരേ പോരാടണം: പാച്ചേനി
backup
October 23 2018 | 06:10 AM
പെരളശ്ശേരി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരായി രാജ്യത്ത് കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിനു കരുത്തേകാന്‍ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഓരോ പൗരനും പങ്കാളികളാവണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. പെരളശ്ശേരി മണ്ഡലം പ്രസിഡന്റ് ടി. സുരേശന്റെ സ്ഥാനാരോഹണച്ചടങ്ങും മണ്ഡലം കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. പ്രേമരാജന്‍ അധ്യക്ഷനായി. പി. ശ്രീധരന്, സി. രഘുനാഥ്, പൊന്നമ്പത്ത് ചന്ദ്രന്, കെ.പി ജയാനന്ദന്, എം.കെ ദാമോദരന്‍, കെ.ഒ സുരേന്ദ്രന്, വി.വി മുകുന്ദന്, ജയറാം പൊതുവാച്ചേരി, ഷമേജ് പെരളശ്ശേരി, ലാല്‍ച്ചന്ദ് കണ്ണോത്ത്, എം.ഒ വേണുഗോപാല്‍, പി. രാഘവന്, സി.പി സന്തോഷ് കുമാര്‍, ടി. സുരേശന്, വി.കെ ഇന്ദിര, യു.കെ ശൈലജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."