വയലാറിന്റെ നൂറ് ഗാനങ്ങള്‍ ആലപിച്ച് കൊച്ചിന് മന്‍സൂറിന്റെ സംഗീത യാത്ര ശ്രദ്ധേയമായി
ആലുവ: വയലാര്‍ രാമവര്‍മ്മയുടെ നൂറ് അനശ്വര ഗാനങ്ങള്‍ 11 മണിക്കൂര്‍ കൊണ്ട് തുടര്‍ച്ചയായി ആലപിച്ച് കൊച്ചിന് മന്‍സൂര്‍ നടത്തിയ സംഗീത യാത്ര ശ്രദ്ധേയമായി. ആലുവ ടാസിന്േറയും മന്‍സൂര്‍ ഫാന്‍സ് അസോസിയേഷന്േറയും ആഭിമുഖ്യത്തില്‍ ടാസ് ഹാളില്‍ രാവിലെ 10 നാരംഭിച്ച സംഗീത യാത്ര രാത്രി ഒന്‍പത് മണിയോടെയാണ് അവസാനിച്ചത്.
സംഗീതയാത്ര ആസ്വദിക്കാന്‍ വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി മക്കളായ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ,യമുന, സിന്ധു എന്നിവരും എത്തിയിരുന്നു. സംഗീത യാത്രയ്ക്ക് ഭാരതി തമ്പുരാട്ടിയാണ് നിലവിളക്ക് കൊളുത്തിയത്. അന്‍വര്‍സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ബാബുപളളാശേരി അധ്യക്ഷത വഹിച്ചു.
നേരത്തെ പത്തൊന്‍പതര മണിക്കൂര്‍ തുടച്ചയായി ഗാനമാലപിച്ച് ഗിന്നസ് ബുക്കില്‍ ഇടംതേടിയയാളാണ് കൊച്ചിന്മന്സൂര്. ഒമ്പതിനായിരത്തില്‍ പരം ഗാനങ്ങളാണ് ഇദ്ദേഹം മനപാഠമാക്കിയിട്ടുളളത്. കരരോക്കേയുടെ സഹായത്തോടെയാണ് ഗാനങ്ങള്‍ ആലപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."