HOME
DETAILS
MAL
മുഖ്യമന്ത്രിയും കോടിയേരിയും ജനങ്ങളെ കബളിപ്പിക്കുന്നു: മുല്ലപ്പള്ളി
backup
August 29 2019 | 17:08 PM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാട് സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ആശയ പ്രതിസന്ധിയുടെ പ്രതിഫലനമാണ്. സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ച യോഗതീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീഴ്ചപറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിരീക്ഷണമെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളേയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."