HOME
DETAILS
MAL
ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
backup
August 29 2019 | 18:08 PM
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പരീക്ഷാ സമയത്ത് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കേണ്ടത്.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ ശിവരഞ്ജിത്തും നസീമും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."