HOME
DETAILS
MAL
ദേശീയ പാത: ഇടിമുഴിക്കല്‍ മുതല്‍ രാമനാട്ടുകര വരെ സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം റദ്ദാക്കി
backup
August 29 2019 | 18:08 PM
കൊച്ചി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മലപ്പുറം ഇടിമുഴിക്കല്‍ മുതല്‍ രാമനാട്ടുകര വരെ സ്ഥലം ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈന്മെന്റ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി. അലൈന്മെന്റ് സംബന്ധിച്ച് എത്രയും വേഗം പുതിയ തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.
വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാത കടന്നുപോകുന്ന മേഖലയിലെ ഭൂവുടമകളായ 60 പേര് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."