ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി: ആക്ഷന്‍ കമ്മിറ്റി സമരത്തിലേക്ക്
ഗുരുവായൂര്‍: 40 വര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിച്ച് എടപ്പുള്ളി, അങ്ങാടിത്താഴം, ചക്കംകണ്ടം, പാലയൂര്‍ മേഘലയില്‍ വന്നടിയുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ ട്രീറ്റ്മെന്റ് ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.
ഗുരുവായൂരിലെ ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഒഴുക്കിവിടുന്ന സെപ്റ്റിക് മാലിന്യങ്ങള്‍ ഈ പ്രദേശങ്ങളില്‍ വന്നടിഞ്ഞ് ശുദ്ധജലാശയങ്ങള്‍ മലിനപ്പെടുമ്പോഴും അധികൃതര്‍ അഴുക്കുചാല്‍ പദ്ധതി പ്രാവര്ത്തികമാക്കാത്തതിനെതിരേയാണ് ആക്ഷന്‍ കമ്മറ്റി സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി നവംബര്‍ നാലിന് ഉച്ചതിരിഞ്ഞ് മൂന്നിന് നാട്ടുകാരുടെ യോഗം ചേരുമെന്ന് ഭാരവാഹികളായ നൗഷാദ് അഹമ്മു, കബീര്‍ പരുത്തിക്കാട്ട്, ഷെരീഫ് കായല്‍കടവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."