HOME
DETAILS
MAL
അഴിമതി: തൃശൂര്‍ ജില്ലാ പൊലിസ് സഹകരണസംഘം ആസ്ഥാനത്ത് പരിശോധന
backup
August 29 2019 | 18:08 PM
തൃശൂര്‍: തൃശൂര്‍ ജില്ലാ പൊലിസ് സഹകരണ സംഘത്തിലെ അഴിമതി സംബന്ധിച്ച പരാതിയില്‍ സഹകരണ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് തൃശൂരിലെ ആസ്ഥാനത്ത് പരിശോധന നടത്തിയത്. യു.ഡി.എഫ് അനുകൂലപക്ഷമാണ് നിലവിലെ ഭരണസമിതി. പ്രളയസാഹചര്യത്തില്‍ സംഘത്തിലെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ മാസം 16ന് ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശത്തില്‍ തൃശൂര്‍ കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."