നാസില്‍ അബ്ദുല്ലയേയും കുടുംബത്തേയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട അജ്മാനിലെ ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുല്ലയേയും കുടുംബത്തേയും രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കളും സഹപാഠികളും രംഗത്ത്. ഗള്‍ഫില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ല. പ്രതിസ്ഥാനത്തുള്ള തുഷാര്‍ വെള്ളാപ്പള്ളി അവിടെനിന്ന് രക്ഷപ്പെടാനുള്ള പരിശ്രമം നടത്തിവരുന്നതായാണ് വിവരം. നിലവില്‍ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയും അട്ടിമറിക്കുകയും ചെയ്ത് രക്ഷപ്പെടാനാണ് തുഷാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് തുഷാറിന്റെ പ്രവൃത്തിമൂലം കടക്കെണിയിലും ദുരിതത്തിലുമായ നാസില്‍ അബ്ദുല്ലയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയതെന്ന് സഹപാഠി കെ.എം സുഹൈര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി രാഷ്ട്രീയ സംഘടനകളും ഭരണകൂടവും നാസില്‍ അബ്ദുല്ലയ്ക്കും കുടുംബത്തിനും നീതി ലഭിക്കാന്‍ സഹായിക്കണം. വിഷയത്തില്‍ പരിഹാരം കാണുന്നത് വൈകുകയാണെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.എം സുഹൈര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നാസില്‍ അബ്ദുല്ലയുടെ ബന്ധുവായ വി.എം ഇല്ല്യാസ്, ടി.പി.എം ഹാഷിര്‍ അലി, സനാഹുല്ല അബ്ദുറഹ്മാന്‍, നിയാസ്, എം.സി സാജിദ്, കെ.പി നിഷാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."