HOME
DETAILS
MAL
10 രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തുവെന്ന് സാക്കിര്‍ നായിക്
backup
June 09 2017 | 14:06 PM
റിയാദ്: ഭീകരവാദ കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയ ശേഷം പത്ത് ഇസ്ലാമിക രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രമുഖ ഇസ്ലാമിക പ്രബോധകന് സാക്കിര്‍ നായിക്.
അല്‍ മജ്ദ് ചാനലിലെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്കിര്‍ നായിക്. ഇന്ത്യന്‍ അധികൃതര്‍ തനിക്കു മേല്‍ ഭീകരവാദ ആരോപണം കെട്ടിച്ചമക്കുകയാണ്. ഇന്ത്യന്‍ അധികൃതരുടെ നിലപാടുകള്‍ മൂലം, ആറു മാസം മുമ്പ് മരണപ്പെട്ട പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു പോലും തനിക്ക് സാധിച്ചിട്ടില്ല.
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ നേരിട്ട് കാണുന്നതിനും രാജാവിനൊപ്പം ഇരിക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകളാണ് രാജാവ് നല്‍കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."