ആര്.ടി.ഒയുടെ ഉത്തരവിന് പുല്ലുവില; വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന തുടരുന്നു
പരപ്പനങ്ങാടി: ബസ് ജീവനക്കാരുടെ നിസ്സഹകരണം കാരണം സ്കൂള്‍ വിട്ട് യഥാസമയം വീട്ടിലെത്താനാകാതെ വിദ്യാര്‍ഥികള്‍.
താനൂര്‍ ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ചില ബസുകളില്‍ യാത്രക്കാര്‍ നിറയുന്നത് വരെ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് വ്യാപക പരാതി. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും ഇരുന്നു യാത്രചെയ്യാന്‍ വിദ്യാര്‍ഥിനികളടക്കമുള്ളവരെ അനുവദിക്കാറില്ലെന്നും പരാതിയുണ്ട്.
എന്നാല്‍ വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറുകയും കഴിയുന്നത്ര വിദ്യാര്‍ഥികളെ കയറ്റാനും തയാറാകുന്നവരുമുണ്ട്. കഴിഞ്ഞദിവസം മലപ്പുറം ആര്.ടി.ഒ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും വിവേചനം കാട്ടുകയും ചെയ്യുന്ന ബസുകളുടെ റൂട്ട് സസ്പെന്‍ഡ് ചെയ്യുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലപാടാണ് ജീവനക്കാര്‍ക്ക്. അധികൃതരുടെ നിര്‍ദേശം പാലിക്കാതെ വിദ്യാര്‍ഥികളെ യാത്രക്കാരായി അംഗീകരിക്കാത്ത ബസ് ജീവനക്കാരെ നടുറോഡില്‍ നേരിടുമെന്ന് ഷെഫീഖ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ എം.എസ്.എഫ് കമ്മിറ്റി മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."