നൗഷാദിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി
മുക്കം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്കിയ കൊച്ചിയിലെ നൗഷാദിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കാന്‍ കോഴിക്കോട് ഡി.സി.സി നോര്‍ത്ത് കാരേശ്ശരിയില് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി നൗഷാദിനെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തത്.
കേരളം നേരിട്ട പ്രളയ ദുരന്തെത്ത കുറിച്ച് ഒരു ഗാനവും ആലപിച്ചാണ് നൗഷാദ് മടങ്ങിയത്. ചടങ്ങില്‍ ഒരേക്കര്‍ ഭൂമി ദുരിതബാധിതര്‍ക്കായി നല്‍കാനുള്ള സമ്മതപത്രം എം.സി യൂസഫ് രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വള്ളം വിട്ടുകൊടുത്ത സി.കെ പ്രവി, ഏഷ്യ, പസഫിക് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജിനിമാല്, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരെയും രാഹുല്‍ഗാന്ധി ആദരിച്ചു.
കൃപേഷിന്റെയും ശരത് ലാലിന്റെയും
കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ കൈമാറി
മുക്കം: കാസര്‍കോട് കല്യാശ്ശേരിയില്‍ കൊല്ലെപ്പട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് കോഴിക്കോട് ഡി.സി.സി സമാഹരിച്ച 15 ലക്ഷം രൂപ രാഹുല്‍ ഗാന്ധി എം.പി കൈമാറി.
മുക്കത്തു നടന്ന ചടങ്ങില്‍ ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും ചേര്‍ന്നാണ് തുക ഏറ്റുവാങ്ങിയത്. മകനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും രാഹുല്‍ ഗാന്ധി എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."