കശ്മിര്‍: യു.എന്നിന് അയച്ച പാകിസ്താന്‍ പരാതിയില്‍ പ്രധാന ആയുധം ബി.ജെ.പി നേതാക്കളുടെ വാക്കുകള്‍: വെളുത്ത സ്ത്രീകളെ വിവാഹം കഴിക്കാനായതില്‍ മുസ്‌ലിംകള്‍ക്ക് ആഹ്ലാദിക്കാമെന്നും പരാമര്‍ശം
ന്യൂഡല്‍ഹി: കശ്മിര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ യു.എന്നിന് അയച്ച പരാതിയില്‍ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും. ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടാര്‍, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി എന്നിവരുടെ കശ്മിരിലെ സ്ത്രീകളെ സംബന്ധിച്ചുള്ള പ്രസ്താവനകളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കശ്മിരിലെ സ്ഥിതിഗതികളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടര്‍ത്തിയെടുത്ത് യു.എന്‍ കത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ രാഹുലിനെ രൂക്ഷമായി വിര്‍മശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും പാകിസ്താന്റെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ലിംഗാധിഷ്ഠിത അക്രമം നടക്കുന്നു എന്നാണ് സെയ്‌നിയുടെ വിഡിയോ ചൂണ്ടിക്കാട്ടി പാകിസ്താന്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വെളുത്ത കശ്മിരി സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാധ്യമായതില്‍ മുസ്‌ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാമെന്ന് സെയ്‌നി പറഞ്ഞതായും കത്തില്‍ പറയുന്നു.
സമാനമായ പ്രസ്താവനയാണ് മനോഹര്‍ ലാല്‍ ഖട്ടാറും നടത്തിയിരിക്കുന്നത്. കശ്മിരില്‍ നിന്ന് വധുക്കളെ കൊണ്ടു വരും. ലിംഗാനുപാതം മെച്ചപ്പെടുത്തിയാല്‍ സമൂഹത്തില്‍ ശരിയായ സന്തുലിതാവസ്ഥ വരുമെന്ന് ഖട്ടാര്‍ പറഞ്ഞതായും കത്തിലുണ്ട്.
ബി.ജെ.പി നേതാക്കളുടെ ഈ പ്രസ്താവനക്കെതിരേ നേരത്തെ പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പിന്തുണച്ച മായാവതിയടക്കം ഖട്ടാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. രാഹുലിന്റെ പ്രസ്താവന പാകിസ്താന്‍ ഉപയോഗിച്ചതിനെതിരേ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."