പൊലിസിലെ ആത്മഹത്യ: എ.ഡി.ജി.പി അധ്യക്ഷയായ സമിതിയെ പഠനത്തിന് നിയോഗിച്ചു
ആലപ്പുഴ: പൊലിസുകാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി പ്രത്യേക സമിതിയെ നിയോഗിച്ചു.
സോഷ്യല്‍ പൊലിസിങ് എ.ഡി.ജി.പി ആര്. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലിസുകാരില്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്നതിനായി എന്തെല്ലാം ചെയ്യാനാകുമെന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. പൊലിസുകാരുടെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനായി എല്ലാ ജില്ലകളിലും ഓണത്തിന് മുന്‍പ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങും. പൊലിസുകാര്‍ക്കായി തിരുവനന്തപുരത്ത് ആരംഭിച്ച കൗണ്‍സലിങ് സെന്ററിന്റെ മാതൃകയിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുക.
പൊലിസുകാര്‍ ജോലിഭാരം മൂലം വ്യാപകമായി ആത്മഹത്യ ചെയ്യുന്നുവെന്ന പ്രചാരണം ശരിയല്ല. 2016 മുതലുള്ള ആത്മഹത്യകള്‍ പരിശോധിച്ചുവരികയാണെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."