കുട്ടികള്‍ക്ക് മുന്നില്‍ മന്ത്രി 'മാഷായി'
ചെറുവത്തൂര്‍: പ്രസംഗം മാറ്റിവച്ച് കുട്ടികള്‍ക്കു മുന്നില്‍ 'നല്ല മാഷായി' വിദ്യാഭ്യാസമന്ത്രി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള അനുമോദന യോഗത്തിലാണ് പ്രൊഫസര്‍ കൂടിയായ മന്ത്രി സി. രവീന്ദ്രനാഥ് ജീവിതവിജയത്തിനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.
വിജയം പരീക്ഷയില്‍ മാത്രം പോര. ജീവിതത്തിലും എ പ്ലസ് നേടണം. മുന്നോട്ടുള്ള യാത്രയില്‍ പലതരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകും. വഴിപിഴക്കാതെ മുന്നോട്ടു പോകാനായാല്‍ വിജയം കൂടെ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറു ശതമാനം നേടിയ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധികൃതരെയും വിജയഭേരിയിലൂടെ അനുമോദിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊ. കെ.പി ജയരാജന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ. ശകുന്തള, പി.സി ഫൗസിയ, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സംസാരിച്ചു.
മൈന്റ് പവര്‍ ആന്റ് മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ ബക്കര്‍ കൊയിലാണ്ടി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."