തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തേക്ക്
എ ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു
തൃക്കരിപ്പൂര്‍: കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വേറെ വേറെ സംഘടിപ്പിക്കുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു വൈകീട്ട് മുന്‍ മന്ത്രി കെ. സുധാകരനെ പങ്കെടുപ്പിച്ച് കെ വെളുത്തമ്പു ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്നുണ്ട്. ഇതില്‍ എ ഗ്രൂപ്പുകാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് എ ഗ്രൂപ്പിനു മേധാവിത്വമുള്ള തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ. വെളുത്തമ്പു ദിനാചരണം സംഘടിപ്പിക്കുന്നത്.
കൂടാതെ ഐ ഗ്രൂപ്പിനെ ഒറ്റപ്പെടുത്തി എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനും ഗ്രൂപ്പിന്റെ ലേബലില്‍ തന്നെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതും മറ്റും ആലോചിക്കുന്നതിനായി ഇന്നലെ വൈകീട്ട് തങ്കയം നിത്യാനന്ദ മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.
കണ്‍വന്‍ഷനില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒരു ഡി.സി.സി ഭാരവാഹിക്കെതിരേയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. കൂടാതെ ചില തല്‍പരകക്ഷികളുടെ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് വെളുത്തമ്പുവിന്റെ പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചതെന്നും കണ്‍വന്‍ഷനില്‍ പരാതി ഉയര്‍ന്നു. എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്ന് എ ഗ്രൂപ്പ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."