കടുവാ സങ്കേതത്തില്‍ റോഡ് നിര്‍മിച്ചത് അനധികൃതമെന്ന് കണ്ടെത്തല്‍
പാലക്കാട്: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ റോഡ് വെട്ടിയത് അനധികൃതമാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എസ്.സി.ജോഷിയുടെ പരിശോധനയില്‍ കണ്ടെത്തി. അനധികൃതമായി നിര്‍മിച്ച റോഡിന് അഞ്ചരമീറ്റര്‍ വരെ വീതിയുണ്ട്. റോഡ് മുഴുവന്‍ ഇന്നലെ അളന്ന് പരിശോധന നടത്തി. ആനമടക്കും പെരിയചോലക്കും ഇടയില്‍ ആറ് കിലോമീറ്റര്‍ നീളത്തിലാണ് എസ്റ്റേറ്റ് ലോബി മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് റോഡ് പണിതത്. ഒരു മാസത്തിലധികം പണി നടത്തിയിട്ടും വനംവകുപ്പ് നടപടിയെടുത്തിരുന്നില്ല.
സംഭവം വളരെ ഗൗരവമായി കാണുമെന്നും, ഇതു സംബന്ധിച്ചു വനം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. വിജിലന്‍സ് സി.സി.എഫ് ജോര്‍ജ് .പി.മാത്തന്‍,നെന്മാറ ഡി.എഫ്.ഒ ശശികുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വനത്തിനകത്തെ അനധികൃത റോഡ് നിര്‍മാണം സംബന്ധിച്ച് കഴിഞ്ഞ നാലാം തിയതി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇവിടെ റോഡ് നിര്‍മിച്ചിട്ടില്ലെന്ന നിലപാടിലാണ് നെന്മാറ ഡി.എഫ്.ഒ ശശികുമാര്‍. പത്രങ്ങളുടെ സൃഷ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാതെ കടുവാ സങ്കേതത്തിനകത്ത് യാതൊരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തികളും പാടില്ലെന്നിരിക്കെ, സ്വകാര്യ ഭൂമിയാണെന്ന് വരുത്തി തീര്‍ത്താണ് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മൗനാനുമതിയോടെ റോഡ് പണി നടത്തിയിട്ടുള്ളതെന്നാണ് വിവരം. എര്‍ത്ത് വാച്ച് കേരള എന്ന സംഘടന കേന്ദ്ര വനംപരിസ്ഥിതി മന്ത്രലയത്തിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."