റെക്കോര്‍ഡ് കാത്ത് കോഹ്ലിയും ധോണിയും
ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടം ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയും. രണ്ടണ്ടാം ഏകദിനത്തില്‍ തന്നെ ഈ നാഴികക്കല്ല് പിന്നിടാനായിരിക്കും ഇരുവരുടെയും ശ്രമം. 10,000 റണ്‍സെന്ന എലൈറ്റ് ക്ലബ്ബിലെത്താന്‍ കോഹ്ലിക്ക് 81 റണ്‍സ് കൂടി മതി. ഏറ്റവും കുറച്ച് ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ഇതിഹാസതാരം സച്ചിന് ടെണ്ടണ്ടുല്ക്കറുടെ റെക്കോഡായിരിക്കും ഇതോടെ തകര്‍ക്കപ്പെടുക. എന്നാല്‍ ധോണിക്ക് 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 51 റണ്‍സാണ് വേണ്ടത്. ഇരുവര്‍ക്കും ഇന്നത്തെ മത്സരത്തില്‍ 10,000 റണ്‍സ് തികക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യ ടീം പ്രഖ്യാപിച്ചു
രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിലെ 12 അംഗ ടീമില്‍ മാറ്റം വരുത്താതെയാണ് രണ്ടണ്ടാം മത്സരത്തിനും ഇന്ത്യ ഇറങ്ങുക. ഗുവാഹതിയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ച് പരമ്പരയില്‍ 1-0 എന്ന നിലയില്‍ മുന്നിലാണ്.
ആദ്യ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ ടീമില്‍ അഴിച്ചുപണി വേണ്ടെണ്ടന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഋഷഭ് പന്ത് ആദ്യ മത്സരത്തില്‍ അരങ്ങേറിയിരുന്നെങ്കിലും വിക്കറ്റ് കീപ്പിങിനോ ബാറ്റിങിനോ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടണ്ട് താരത്തെ രണ്ടണ്ടാം മത്സരത്തിലും കളിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."