താനൂരില്‍ വീണ്ടും ആക്രമണം; സിപിഎം നേതാവിന്റെ സ്കൂട്ടര്‍ കത്തിച്ചു
തിരൂര്‍: രാത്രിസമയത്ത് വീട്ടിലെത്തിയ അജ്ഞാത സംഘം ഒഴൂര്‍ സ്വദേശിയുടെ മാസ്ട്രോ സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചു. കേരള പ്രവാസി സംഘം താനൂര്‍ ഏരിയാ സെക്രട്ടറി കെ.ടി രാധാകൃഷ്ണന്റെ കെ.എല്‍ 55 പി. 1808 നമ്പറിലുള്ള സ്കൂട്ടറാണു നശിപ്പിച്ചത്.
ഇന്നലെ രാത്രി 12.30 വരെ പുസ്തക വായനയുമായി വീടിന്റെ ഉമ്മറത്തുണ്ടായിരുന്നുവെന്നും അതിനു ശേഷമാണു സംഭവം നടന്നതെന്നു രാധാകൃഷ്ണന് പറഞ്ഞു. ഭയാനകമായ ശബ്ദം കേട്ടു വീടിനു പുറത്തിറങ്ങിയപ്പോള്‍ മുറ്റത്തു നിര്‍ത്തിയിട്ട സ്കൂട്ടറില്‍ തീപിടിച്ചതാണു കണ്ടതെന്നും അയല്‍വാസികളെ വിളിച്ചുണര്‍ത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലം വി. അബ്ദുറഹ്മാന് എംഎല്‍എ സന്ദര്‍ശിച്ചു. സിപിഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ.ജയന്, ഏരിയാകമ്മിറ്റിയംഗം കെ.ടി.എസ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."