HOME
DETAILS
MAL
യുവതിക്കൊപ്പം അപാര്‍ട്ട്മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച സംഭവം: കൊലപാതാകമെന്ന് ബന്ധുക്കള്‍
backup
August 31 2019 | 07:08 AM
കോഴിക്കോട്: യുവതിക്കൊപ്പം അപാര്‍ട്ട്മെന്റില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതാകമാണെന്ന് ബന്ധുക്കള്‍. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നു. അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാകും ഇതെന്നും ഇവര്‍ ആരോപിക്കുന്നത്.
കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട്ടെ ജവഹര്‍ അപാര്ട്ട്മെന്റില്മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് യുവതിയോടൊപ്പം ഇവിടെ മുറിയെടുക്കുന്നത്. വൈകീട്ടോടെ യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പൊലിസില്‍ അറിയിച്ചത്. പൊലിസ് എത്തുമ്പോഴക്കും യുവാവ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."