സുനന്ദപുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡല്‍ഹി പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. 498എ (ഭര്‍ത്താവോ ഭര്‍ത്തൃ കുടുംബമോ സ്ത്രീയോട് ക്രൂരത ചെയ്യുക) അല്ലെങ്കില്‍ 302 (കൊലപാതകം) എന്നീവകുപ്പുകളിലൊന്ന് തരൂരിനെതിരെ ചുമത്തണമെന്നാണ് പ്രോസികൂഷന്റെ ആവശ്യം. ഇന്നലെ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെ സുനന്ദാകേസിന്റെ വാദം നടക്കുന്നതിനിടെയാണ് പ്രോസികൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്തമാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ സുനന്ദ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നുവെന്നും അതിനാല്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്നതും പരിഗണിക്കണമെന്ന് പബ്ലിക് പ്രോസികൂട്ടര്‍ അതുല്‍ ശ്രീവസ്തവ പറഞ്ഞു. അവസാന കാലത്ത് ദമ്പതികള്‍ പതിവായി വഴക്കിടുമായിരുന്നുവെന്ന് ഇവരുടെ വീട്ടുജോലിക്കാരന്റെ മൊഴിയുണ്ട്. ദുബയ് സന്ദര്‍ശനത്തിനിടെ ഇരുവരും ഏറ്റുമുട്ടുകയുണ്ടായി. ഒരുഘട്ടത്തില്‍ തരൂരിനെ സുനന്ദ ഇടിക്കുകയും ചെയ്തു. ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വളിക്കാനിരിക്കെയാണ് സുനന്ദയുടെ മരണം.
നിരവധി സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നു സുനന്ദ. ഇക്കാരണത്താല്‍ അവര്‍ വിഷാദരോഗത്തിനുള്ള മരുന്ന് കഴിക്കുമായിരുന്നു. ഇനി കുറേ കാലം ജീവിക്കില്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സുനന്ദ പറഞ്ഞിരുന്നതായും പൊലിസ് കോടതിയില്‍ പറഞ്ഞു. സുനന്ദയുടെ വ്യക്തിപരമായ വേദനകളും പ്രശ്നങ്ങളും വനിതാ മാധ്യമപ്രവര്‍ത്തകയുമായി അവര്‍ പങ്കുവച്ചിരുന്നതായും പ്രോസികൂട്ടര്‍ പറയുന്നു.അതേസമയം, മരണ കാരണം ആത്മഹത്യയല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും വിദഗ്ധ വൈദ്യ പരിശോധനാ ഫലത്തില്‍ പറയുന്നുണ്ടെന്ന് തരൂരിനു വേണ്ടി വാദിച്ച അഭിഭാഷകന്‍ വികാസ് പഹ്വ പറഞ്ഞു. അങ്ങനെയെങ്കില്‍, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകില്ലെന്നും വികാസ് പഹ്വ കോടതിയില്‍ പറഞ്ഞു.ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വാദം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."