HOME
DETAILS

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് പുലര്‍ത്തുന്നത് ശത്രുതാമനോഭാവം: കെ.എം.മാണി

  
backup
June 09 2017 | 23:06 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

കോട്ടയം: ശത്രുതാമനോഭാവത്തോടെയുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് പുലര്‍ത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന മണ്ഡലം, നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കൂട്ടക്കുരുതി നടത്തിയ നടപടി മാപ്പര്‍ഹിക്കാത്ത അപരാധമാണ്. കാര്‍ഷിക പ്രശ്‌നങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ മൂന്നു മുന്നണികളും കുറ്റകരമായ മൗനം പാലിക്കുകയാണ്.
മദ്യനയം പരിഷ്‌കരിക്കുന്നതില്‍ കാണിക്കുന്ന ആവേശം കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇല്ല എന്നത് നിരാശാജനകമാണ്. റബ്ബര്‍ കര്‍ഷകര്‍ അടക്കമുള്ള കേരളത്തിലെ കര്‍ഷക സമൂഹം ഒരു വലിയ ദുരന്തത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അതിശ്കതമായ സമരങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് ഇ.ജെ. ആഗസ്തി അധ്യക്ഷനായി. ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.ല്‍.എ, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, എം.എസ്. ജോസ്, തോമസ് ചാഴികാടന്‍, സഖറിയാസ് കുതിരവേലി, ജോബ് മൈക്കിള്‍, സണ്ണി തെക്കേടം, ജോസ് ടോം, മേരി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.എസ്. വര്‍ഗ്ഗീസ്, സി.ഡി. വത്സപ്പന്‍ നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ഫിലിപ്പ് കുഴികുളം, പോള്‍സണ്‍ ജോസഫ്, പി.എം.മാത്യു, മാത്തുക്കുട്ടി പ്ലാത്താനം, ജോസഫ് ചാമക്കാല, എ.എം.മാത്യു, പ്രിന്‍സ് ലൂക്കോസ്, കെ.പി. ദേവസ്യാ, എ.കെ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."