HOME
DETAILS

ജില്ലാ സ്‌കൂള്‍ കായികമേള: ചെറുവത്തൂര്‍ ഉപജില്ലയ്ക്ക് കിരീടം

  
backup
October 24, 2018 | 7:35 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87-9

വി.കെ പ്രദീപ്


കാസര്‍കോട്: ഗവ. കോളജ് ഗ്രൗണ്ടില്‍നടന്ന റവന്യു ജില്ലാ സ്‌കൂള്‍ കായിമേളയില്‍ ചെറുവത്തൂര്‍ ഉപജില്ല തുടര്‍ച്ചയായി രണ്ടാംതവണയും കിരീടമണിഞ്ഞു. 178 പോയിന്റുനേടിയാണ് ചിറ്റാരിക്കല്‍ ഉപജില്ലയുടെ ശക്തമായ വെല്ലുവിളി മറികടന്ന് ചെറുവത്തൂര്‍ ഉപജില്ല കിരീടം കൈയെത്തി പിടിച്ചത്. 163 പോയിന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ല രണ്ടാം സ്ഥാനവും 127 പോയിന്റുമായി ആതിഥേയരായ കാസര്‍കോട് ഉപജില്ല മൂന്നാം സ്ഥാനവും നേടി. 24 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും നേടിയാണ് ചെറുവത്തൂര്‍ ഉപജില്ല കിരീടമണിഞ്ഞത്. 16 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവും രണ്ടാം സ്ഥാനം നേടിയ ചിറ്റാരിക്കല്‍ ഉപജില്ല നേടി. 14 സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവുമാണ് മൂന്നാം സ്ഥാനം നേടിയ കാസര്‍കോട് ഉപജില്ലയുടെ സമ്പാദ്യം. കായികമേളയുടെ ആദ്യദിനം മുന്നില്‍നിന്നു ചിറ്റാരിക്കലുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ചെറുവത്തൂര്‍ കായികകിരീടം നിലനിര്‍ത്തിയത്. സ്‌കൂള്‍തലത്തില്‍ 130 പോയിന്റ് നേടി ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. ചീമേനിയുടെ ചിറകിലേറിയാണ് ചെറുവത്തൂര്‍ ഉപജില്ല ഒന്നാമതെത്തിയത്. 20 സ്വര്‍ണവും എട്ടുവെള്ളിയും ആറ് വെങ്കലും നേടിയാണ് ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി ഒന്നാമതെത്തിയത്. ചെറുവത്തൂര്‍ ഉപജില്ല നേടിയ 24 സ്വര്‍ണത്തില്‍ 20 സ്വര്‍ണവും ചീമേനിയുടെ വകയായിരുന്നു. 78 പോയിന്റുമായി ചിറ്റാരിക്കല്‍ ഉപജില്ലയിലെ മാലോത്ത് കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന മാലോത്ത് കസബ സ്‌കൂള്‍ ഇക്കുറി മിന്നും പ്രകടനമാണ് നടത്തിയത്. 10 സ്വര്‍ണവും ഏഴുവീതം വെള്ളിയും വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. 48 പോയിന്റുമായി കാസര്‍കോട് ഉപജില്ലയിലെ ബേത്തുപാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി. ഏഴുസ്വര്‍ണവും മൂന്നുവെള്ളിയും നാലുവെങ്കലവുമാണ് ഇവര്‍ നേടിയത്.


ആദര്‍ശും ദേവികയും വ്യക്തിഗത ചാംപ്യന്മാര്‍


കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ കെ. ആദര്‍ശും ചിറ്റാരിക്കല്‍ ഉപജില്ലയിലെ ദേവികാ വിനയരാജും വ്യക്തിഗത ചാംപ്യന്മാര്‍. കക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ കെ. ആദര്‍ശ് 800, 1500, 3000 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനായത്.
400, 100, 800 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാംതരം വിദ്യാര്‍ഥിനിയായ ദേവികാ വിനയരാജ് സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ദേവിക വ്യക്തിഗത ചാംപ്യനായിരുന്നു.
മടിക്കൈ എരിക്കുളത്തെ കെ. രവീന്ദ്രന്റെയും പി. ബിന്ദുവിന്റെയും മകനാണ് കെ. ആദര്‍ശ്. കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനവും 1500 മീറ്ററില്‍ രണ്ടാം സ്ഥാനവും 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.
ഇക്കുറി മത്സരിച്ച മൂന്നിനങ്ങളിലും പൊന്നണിഞ്ഞ് ആദര്‍ശ് കക്കാട് സ്‌കൂളിന്റെയും ചെറുവത്തൂര്‍ ഉപജില്ലയുടെയും അഭിമാനമായി. കഴിഞ്ഞ വര്‍ഷം വ്യക്തിഗത ചാംപ്യനായിരുന്ന ദേവികാ വിനയരാജിന് ഇക്കുറിയും മത്സരിച്ച മൂന്നിനങ്ങളിലും ശക്തമായ വെല്ലുവിളി ഉണ്ടായിരുന്നില്ല. മാലോത്തെ വിനയരാജിന്റെയും ലതയുടെയും മകളായ ദേവിക കഴിഞ്ഞ വര്‍ഷം 200, 400, 800 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വ്യക്തിഗത ചാംപ്യനായത്. സ്‌കൂളിന്റെ പരിമിതമായ സൗകര്യങ്ങളില്‍നിന്നുള്ള പരിശീലനത്തിലൂടെ നേടിയ വ്യക്തിഗത ചാംപ്യന്‍പട്ടം ചിറ്റാരിക്കല്‍ ഉപജില്ലയ്ക്ക് അഭിമാനമുഹൂര്‍ത്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  a month ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  a month ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  a month ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  a month ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  a month ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  a month ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  a month ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  a month ago