HOME
DETAILS

പാപമുക്തനായി സ്വര്‍ഗത്തിലേക്ക്

  
backup
June 10 2017 | 00:06 AM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4

 

 

പാപമുക്തനായി സ്വര്‍ഗത്തിലേക്ക്ജീവിത നിമിഷങ്ങളില്‍ പാപക്കറകള്‍ അറിഞ്ഞും അറിയാതെയും പുരട്ടുകയോ പുരണ്ടു പോവുകയോ ചെയ്യുന്ന പാപിയാണ് മനുഷ്യര്‍. അല്ലാഹുവിനെ അറിയേണ്ടതു പ്രകാരം മനസ്സിലാക്കുകയും അവന്റെ കല്‍പനകളും വിരോധങ്ങളും അനുസരിക്കുകയും ചെയ്ത് ജീവിതം നയിച്ച പ്രവാചക പ്രമുഖരും മഹാന്മാരും സ്വര്‍ഗമുറപ്പിച്ചവരായിട്ടു പോലും അവസാനം വിലപിച്ചിരുന്നത് പാപത്തിന്റെ കാര്യം ഓര്‍ത്തിട്ടായിരുന്നു.
പ്രവാചകന്‍ (സ)യുടെ ഇഷ്ട സ്വഹാബിയായ ഇബ്‌നുമസ്ഊദ്(റ) രോഗശയ്യയ്യില്‍ കിടക്കുമ്പോള്‍ സന്ദര്‍ശകനായി അരികിലെത്തിയ ഖലീഫ ഉസ്മാന്‍ (റ) വിന്റെ മുമ്പില്‍ ഇബ്‌നു മസ്ഊദ് (റ) പൊട്ടിക്കരഞ്ഞു. ഇതു കണ്ട ഖലീഫ വിഷമിക്കേണ്ടതില്ല. താങ്കളുടെ കുടുംബത്തിന്റെ ഭാവി ചിലവുകള്‍ ഞാന്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കി. പക്ഷേ അദ്ധേഹം കരഞ്ഞതിന്റെ കാരണം അതല്ലായിരുന്നു. ദോഷങ്ങള്‍..., എന്റെ ദോഷങ്ങള്‍.. എന്ന വിലാപം ആ സ്വഹാബിയില്‍ നിന്ന് ഉയര്‍ന്നു. ജീവിതത്തില്‍ പാപ മുക്ത ജീവിതം നയിച്ച പുണ്യ റസൂല്‍ (സ) ദിവസവും നൂറു തവണ പാപമോചനം തേടാറുണ്ടായിരുന്നു.
വിശുദ്ധമായ ഈ മാസത്തില്‍ മാത്രമല്ല ജീവിത നിമിഷങ്ങളില്‍ മുഴുവനും നാം പാപ സുരക്ഷിതരായി മുന്നേറണം എന്നാല്‍ പുണ്യമായ ഈ മാസം സൃഷ്ടാവായ അല്ലാഹു പാപമോക്ഷത്തിനായി തെരെഞ്ഞെടുത്ത രാപകലുകളുള്ള മാസമാണ്. നൂറു പേരെ കൊന്നയാള്‍ക്ക് തൗബ വാഗ്ദാനം ചെയ്ത പരിശുദ്ധ പ്രവാചകന്‍ (സ) യുടെ സമുദായമാണ് നമ്മള്‍.
പാപമോചനത്തിന്റെ ദിനരാത്രങ്ങളില്‍ വിശ്വാസി ഖേദപ്രകടനം നടത്തി ഇനി പാപങ്ങളിലേക്ക് മടക്കമില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്യേണ്ടതാണ്. ആരാധനകളുടെയും അര്‍പണങ്ങളുടെയും വിശ്വാസങ്ങളുടെയും ലക്ഷ്യം അനുഗ്രഹീതമായ സ്വര്‍ഗലോകമാണ്. ഭൂമിയിലേക്ക് അല്ലാഹു പറഞ്ഞയച്ചതു മുതല്‍ പാരത്രീക ലോകത്തേക്കു വിളവെടുക്കാനുള്ള കൃഷിയും അല്ലാഹു നല്‍കിയിട്ടുണ്ട്. നിസ്‌ക്കാരവും, നോമ്പും സക്കാത്തുമെല്ലാം ഫലം നല്‍കുന്ന വിവിധ വിത്തുകളാണ്.
യജമാനനായ അല്ലാഹു ആവശ്യപ്പെട്ടതു പോലെ പ്രസ്തുത കൃഷികളും കൃഷിയിടങ്ങളും ഉപയോഗപ്പെടുത്തിയാല്‍ നാളെ നല്ല ലാഭം കൊയ്യാം. യജമാനനെ മുഖം തിരിക്കുകയും നിയമ ലംഘനങ്ങള്‍ നടത്തുകയും ചെയ്താല്‍ നാളെ വന്‍ നഷ്ടം സംഭവിച്ചവനും പരലോകത്തെ ദരിദ്രനുമായി തീരും.
അതിര്‍ത്തി ലംഘിച്ച് അറിഞ്ഞോ അറിയാതെയോ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ പ്രതീക്ഷയോടെ യജമാനന്റെ മുമ്പില്‍ കേണപേക്ഷിക്കാന്‍ ചില രാപകലുകള്‍ അനുവദിച്ചിരിക്കുന്നു അതാണ് വിശുദ്ധമായ റമളാന്‍. പാപങ്ങളെ കരിച്ചു കളഞ്ഞ് സ്വര്‍ഗത്തിലേക്ക് നയിക്കലാണ് പരമ ലക്ഷ്യം. കലങ്ങിയ കണ്ണുമായി പരിശുദ്ധ പ്രവാചകന്‍ (സ) യുടെ സവിധത്തില്‍ വന്ന് ഞാന്‍ എട്ടും പൊട്ടും തിരിയാത്ത പെണ്‍മക്കളെ കുഴിച്ചുമൂടിയവനാണ് എനിക്കീ പരിശുദ്ധമതത്തില്‍ രക്ഷയുണ്ടോ എന്ന ചോദ്യത്തിന് മുമ്പില്‍ രക്ഷയുടെ കൈത്താങ്ങ് നല്‍കിയ നായകനാണ് പരിശുദ്ധ റസൂല്‍(സ).
അല്ലാഹുവിനെ എത്ര നാം ഭയപ്പെടുന്നുവോ അത്രയും അല്ലാഹുവില്‍ പ്രതീക്ഷ അര്‍പിക്കേണ്ടവരാണ് നാം. കറ പുരണ്ട ഹൃദയങ്ങളെ സൃഷ്ടാവിന്റെ പ്രകാശം കൊണ്ട് വൃത്തിയാക്കാനും അല്ലാഹുവിനെ ക്കുറിച്ചോര്‍ത്ത് കരഞ്ഞ കണ്ണീര് കൊണ്ട് ഔന്നിത്യത്തില്‍ എത്തിക്കുവാനും നരകത്തെ കീഴടക്കാനും നമുക്ക് സാധിക്കണം . സര്‍വ്വ ശക്തനായ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീന്‍

(എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനെറ്റ് സംസ്ഥാന ആര്‍.പിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago