മാധ്യമ പ്രവര്‍ത്തകന്റെ അനുഭവ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
വാടാനപ്പള്ളി: മാധ്യമ പ്രവര്‍ത്തകന്റെ അനുഭവ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ചേറ്റുവ എം.ഇ.എസ് ആശുപത്രിയില്‍ മുപ്പത്തി ഏഴു ദിവസം പ്രായമായ കുഞ്ഞിന് ചേലാകര്‍മ്മം ചെയ്തതിനെ തുടര്‍ന്ന് സ്റ്റിച്ച് പഴുത്തതിനെ തുടര്‍ന്ന് എം.ഇ.എസ്. ആശുപത്രിയിലെ സുപ്രണ്ട് കുട്ടിയുടെ സ്റ്റിച്ച് പരിശോധിക്കുന്നതിനിടയില്‍ കുഞ്ഞ് ഡോക്ടറുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ഇതോടെ ഡോക്ടര്‍ മാതാവിനെ പുലഭ്യം പറയുകയും ഡോക്ടറുടെ കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് വലിച്ചെറിയുകയും ചെയ്ത സംഭവം പുറത്തായതോടെയാണ് പ്രമുഖ പത്രത്തിന്റെ സബ് എഡിറ്റര്‍ അനുഭവ സാക്ഷ്യവുമായി രംഗത്തെത്തിയത്.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വടക്കേ അറ്റത്തുള്ള ഒരു സ്വകാര്യ ആശുപത്രിയും അതിലെ സൂപ്രണ്ടിനെതിരെ നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ മകള്‍ക്കും ഇവിടെ നിന്നും അനുഭവമുണ്ടായകാര്യം ഫേസ്ബുക്കിലൂടെ പങ്കു വെക്കുന്നത്.
ഒരുപാട് പരാതികള്‍ ആശുപത്രിക്ക് എതിരെ ഉണ്ടാകുമ്പോഴും വിപ്ലവകാരിയായ ഡോക്ടറെ സംരക്ഷിക്കുന്നതിനായി നക്കാപിച്ച വാങ്ങി പ്രിയപ്പെട്ടവരുടെ ജീവന്‍ പോലും വില്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുന്നത് നേതാക്കന്മരെയാണെന്നത് ജനസംസാരമെന്നും, ഒരു ചെക്ക് ലീഫിനുമുന്നില്‍ ഈ ആരോപണ വിധേയരെയൊക്കെ മനുഷ്യ സ്‌നേഹികളും സാംസ്‌കാരിക പ്രമാണികളുമായി മാറ്റപ്പെടുന്നു.
സ്വന്തം കുഞ്ഞുങ്ങളെ സേഫ് സോണിലിരുത്തി ഇത്തരം ചെക്കുകള്‍ക്ക് വേണ്ടി വേദിയൊരുക്കാന്‍ വിഷമം കാണില്ല എന്ന കുറിപ്പുകള്‍ കണ്ടാല്‍ ഏതൊരാളുടേയും മിഴികള്‍ ഈറനണിഞ്ഞുപോകും.
ഇവന്റെയൊക്കെ അശ്രദ്ധ കൊണ്ട് ബാല്യവും തുടര്‍ജീവിതവും നഷ്ടമായ കുഞ്ഞുങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയറിയാന്‍ അളക്കാന്‍ പലരും ചാര്‍ത്തി നടക്കുന്ന പ്രത്യയശാസ്ത്ര കാപട്യത്തിന്റെ കണ്ണടക്കാനാവില്ലെന്ന സാക്ഷ്യത്തോടെയാണ് അനുഭവസാക്ഷ്യം പര്യവസാനിക്കുന്നത്.
ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് ഒരു ചെറിയ വയറുവേദനയെ തുടര്‍ന്ന് ഈ ആശുപത്രിയിലെത്തിക്കുകയും ഇവിടെ കുട്ടിയെ ഓപ്പറേഷന്ന് വിദേയമാക്കുകയും ഓപ്പറേഷനിലെ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ ബാല്യവും, സ്വപ്നങ്ങളും നഷ്ടമാകുകയും പിന്നീട് ഏറണാകുളത്തെ ആശുപത്രിയില്‍ വിദഗ്ധരുടെ ചികിത്സയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു വരികയാണ്.
ഇതിനിടയിലാണ് ഈ ആശുപത്രിയില്‍ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ വാഹനപകടത്തില്‍ പരുക്കേറ്റ രോഗിയുമായി ഇവിടെ എത്തിയ ആംബുലന്‍സ് ഡ്രൈവറേയു ഈ ഡോക്ടര്‍ മര്‍ദ്ധിക്കുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അവസാനമായി കഴിഞ്ഞ ദിവസം മുപ്പത്തി ഏഴു ദിവസം പ്രായമായ കുഞ്ഞിന്ന് ചികിത്സ നിശേധിക്കുകയും, മതാപിതാക്കളോട് അപമര്യാതയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ ആശുപത്രി സുപ്രണ്ടടക്കം മൂന്ന് പേര്‍ക്കെതിരെ വാടാനപ്പള്ളി പൊലിസ് കേസെടുക്കുകയും. ആരോമന്ത്രിക്കും ബാലവകാശ കമ്മീഷനിലും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."