കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് വ്യാപാരിയുടെ പണം തട്ടിയെടുത്തു
എരുമപ്പെട്ടി: വ്യാപാരിയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് പണം തട്ടിയെടുത്തു. അക്കിക്കാവ് -പന്നിത്തടം റോഡില്‍ ചിറമനേങ്ങാട് നടുവട്ടം സ്റ്റോപ്പിന് സമീപം വ്യാഴാഴിച്ച രാത്രിയിലാണ് സംഭവം നടന്നത്. എം.ആര്‍.എസ്.സ്റ്റോഴ്‌സ് എന്ന പേരിലുള്ള പലചരക്ക് കടയുടെ ഉടമയും ചിറമനേങ്ങാട് ശാന്തി നഗറിലെ താമസക്കാരനുമായ മൂര്‍ത്താട്ടില്‍ രാമന്‍കുട്ടിയുടെ 37,000 രൂപയാണ് മോഷ്ടാവ് തട്ടിയെടുത്ത്. രാത്രി 9 മണിയോടെ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടയില്‍ എതിരെ നടന്ന് വന്നിരുന്ന മോഷ്ടാവ് മണലില്‍ കലര്‍ത്തിയ മുളക്‌പൊടി രാമന്‍കുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു. മദ്യപിച്ചത് പോലെ നടിച്ച് റോഡിലൂടെ ബൈക്കിന് മുന്നിലേക്ക് വന്ന മോഷ്ടാവ് രാമന്‍കുട്ടി വണ്ട@ിയുടെ വേഗത കുറച്ച തക്കം നോക്കി മുളക് പെടി എറിയുകയാണുണ്ട@ായത്.
ഇതിന് ശേഷം രാമന്‍കുട്ടിയെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് കടന്ന്കളയുകയായിരുന്നു. മറ്റൊരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന 25,000 രൂപയും രാമന്‍കുട്ടിയുടെ കച്ചവട പണമായ 12,000 രൂപയും ഉള്‍പ്പടെ 37,000 രൂപയാണ് നഷ്ടപ്പെട്ടത്. ആദാര്‍, തിരിച്ചറിയല്‍ കാര്‍ഡ് , ബാങ്ക് പാസ്ബുക്ക് എന്നിവയും നഷ്ടപ്പെട്ട ബാഗിലുണ്ട@ായിരുന്നു. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."