HOME
DETAILS
MAL
സ്കോട്ടിഷ് ഹിതപരിശോധനക്കും തിരിച്ചടി
backup
June 10 2017 | 00:06 AM
ലണ്ടന്‍: ബ്രെക്സിറ്റിനു പിന്നാലെ സ്വതന്ത്ര സ്കോട്ട്ലന്‍ഡ് വാദം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്ക് ഫലം തിരിച്ചടിയായി. രണ്ടാം സ്കോട്ടിഷ് ഹിതപരിശോധനയാണ് പാര്‍ട്ടി മുന്നോട്ടുവച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടി സ്കോട്ട്ലന്‍ഡ് പിടിച്ചടക്കിയ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും പരാജയം ഏറ്റുവാങ്ങി.
35 സീറ്റാണ് ഇത്തവണ നേടാനായത്. അലക്സ് സാല്‍മണ്ട് ഉള്‍പ്പെടെയുള്ള എസ്.എന്‍.പിയുടെ പല പ്രമുഖരും ദേശീയപാര്‍ട്ടി സ്ഥാനാര്‍ഥികളോട് ദയനീയമായി തോറ്റു. തെരഞ്ഞെടുപ്പ് ഫലം രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഇല്ലാതാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."