HOME
DETAILS

ക്യാപ്റ്റന്‍@ 10,000

  
backup
October 24 2018 | 18:10 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-10000

 


വിശാഖപട്ടണം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സമനിലയില്‍ കലാശിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കരീബിയന്‍ ശക്തികള്‍ സമനില പിടിക്കുകയായിരുന്നു. ഇന്ത്യയുടെ 321 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്താണ് സമനില പിടിച്ചത്.
ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിങ്ങ്‌സാണ് ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നല്‍കിയത്. പുറത്താകാതെ 129 പന്തില്‍ നിന്ന് 157 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ കോഹ്‌ലി 10,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 80 പന്തില്‍ 73 റണ്‍സെടുത്ത അമ്പാട്ടി റായിഡു മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ചു നിന്നത്. എട്ടു പന്തില്‍ നിന്ന് നാലു റണ്‍സുമായി രോഹിത് ശര്‍മ നേരത്തെ തന്നെ പുറത്തായി. പിറകെ 30 പന്തില്‍നിന്ന് 29 റണ്‍സുമായി ശിഖര്‍ ധവാനും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് പതനത്തിലേക്കാണെന്ന് തോന്നിച്ചു. എന്നാല്‍ കോഹ്‌ലിയും റായിഡുവും ക്രീസില്‍ ഉറച്ച് നിന്നതോടെയാണ് ഇന്ത്യക്ക് ജീവശ്വാസം ലഭിച്ചത്. 25 പന്ത് നേരിട്ട മഹേന്ദ്ര സിങ് ധോണിക്ക് 20 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. 13 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് 17 റണ്‍സും നേടി. 14 പന്തുകളില്‍ നിന്ന് രവീന്ദ്ര ജഡേജ 13 റണ്‍സും നേടി. കോഹ് ലിക്ക് തുണയായി മുഹമ്മദ് ഷമി ക്രീസിലെത്തിയപ്പോഴേക്കും നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയാവുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആഷ്‌ലി നഴ്‌സും ഒബെഡ് മക്കോയിയുമാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ മികച്ച് നിന്നത്. ഒമ്പത് ഓവര്‍ എറിഞ്ഞ മക്കോയി 71 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ 10 ഓവര്‍ എറിഞ്ഞ നഴ്‌സ് 46 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. കെമര്‍ റോച്ച്, മാര്‍ലോണ്‍ സാമുവല്‍സ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് മികച്ച നീക്കത്തിലൂടെയായിരുന്നു തുടങ്ങിയത്. 20 പന്തില്‍ 18 റണ്‍സുമായിട്ടാണ് കീറോണ്‍ പവല്‍ പുറത്തായത്. 24 പന്ത് നേരിട്ട ചന്ദര്‍പോള്‍ 32 റണ്‍സും നേടി. 134 പന്തില്‍ നിന്ന് 123 റണ്‍സ് നേടിയ ഷായ് ഹോപിന്റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിനെ സഹായിച്ചത്. സെഞ്ചുറിക്ക് ആറു റണ്‍സ് അകലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പുറത്തായതോടെ വിന്‍ഡീസിന്റെ വിജയപ്രതീക്ഷകള്‍ മാഞ്ഞു. എന്നാല്‍ ഹോപ് ക്രീസില്‍ ഉറച്ചു നിന്നതോടൊണ് വിന്‍ഡീസ് ജയത്തിലേക്ക് ചുവടുവച്ച് തുടങ്ങിയത്. കളി സമനിലയിലാണ് അവസാനിച്ചതെങ്കിലും ജയത്തോളം പോന്ന സമനിലയോടെയാണ് വിന്‍ഡീസ് ഗ്രൗണ്ട് വിട്ടത്. മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി കുല്‍ദീപ് യാദവ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കരുത്തായി. മുഹമ്മദ് ശമി, ഉമേഷ് യാദവ്, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച മഹാരാഷ്ട്രയില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago