പ്രവാസികള്‍ ജാഗ്രത പാലിക്കണം: നോര്‍ക്ക
ദോഹ: ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ യാതൊരു ആശങ്കകള്‍ക്കും വകയില്ലെന്നും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും നിരുത്തരവാദപരമായി പെരുമാറി ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് ഇടയാക്കരുതെന്നും കേരള സര്‍ക്കാരിന്റെ പ്രവാസി മന്ത്രാലയത്തിനു കീഴിലുള്ള നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ മേനോന്‍, ഡയറക്ടര്‍ സി.വി റപ്പായി, നോര്‍ക്ക റൂട്‌സ് ബോര്‍ഡ് അംഗം കെ.കെ ശങ്കരന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സംയമനവും ജാഗ്രതയുമാണ് മാധ്യമപ്രവര്‍ത്തകരും പ്രവാസികളും കാണിക്കേണ്ടതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പ്രതിനിധികള്‍.
ഖത്തര്‍ കറന്‍സിയെ സംബന്ധിച്ചു തീര്‍ത്തും തെറ്റായ വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ യാതൊരു നിയന്ത്രണങ്ങളും ഖത്തര്‍ കറന്‍സിക്ക് ഇന്ത്യയില്‍ ഇല്ലെന്നും ഇന്ത്യന്‍ അംബാസിഡര്‍ തങ്ങളോട് പറഞ്ഞെന്നും നോര്‍ക്ക പ്രതിനിധികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."