HOME
DETAILS

ഖത്തറിനെതിരേ ശക്തമായ നീക്കങ്ങളുമായി ജി.സി.സി രാജ്യങ്ങള്‍

  
backup
June 10 2017 | 00:06 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b5%80%e0%b4%95

റിയാദ്: അറബ് സഖ്യത്തിലെ അംഗരാജ്യമായ ഖത്തറിനെതിരേ സഊദിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഉപരോധം കൂടുതല്‍ ശക്തമാക്കിയതിനു പിന്നാലെ പുതിയ നീക്കങ്ങളുമായി സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍.
ഒരു ഭാഗത്ത് ശക്തമായ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടയിലാണ് കൂടുതല്‍ ആശങ്ക സമ്മാനിച്ച് സഊദിയുടെ നേതൃത്വത്തിലുള്ള പുതിയ നീക്കം. സഊദിയെ കൂടാതെ ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഖത്തറുമായി ബന്ധപ്പെട്ട പുതിയ തീവ്രവാദ സഹായ പട്ടിക പ്രസിദ്ധീകരിച്ചു. തീവ്രവാദത്തിന്റെ പേരില്‍ നേരത്തെ തന്നെ ആരോപണം നേരിടുന്ന സംഘടനക്ക് പുറമെ ഇതുവരെ എവിടെയും പരാമര്‍ശിക്കാത്ത വ്യക്തികളെയും സംഘടനകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ആശങ്ക ഉയര്‍ത്തുന്നത്.
69 വ്യക്തികളെയും ഖത്തറുമായി ബന്ധപ്പെട്ട 12 സംഘടനകളെയുമാണ് തീവ്രവാദ സഹായത്തിന് പണം നല്‍കുന്നതായി ആരോപിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങള്‍, പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി എന്നിവര്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റിയും ഉള്‍പ്പെടും. പ്രമുഖ വ്യവസായികള്‍, മുന്‍ ആഭ്യന്തര മന്ത്രി അടക്കമുള്ള രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഖത്തറിനു പുറമെ ബഹ്‌റൈനിലെ ഏതാനും സംഘടനകളും ഇതിലുണ്ട്. 12 സ്ഥാപനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ഖത്തറില്‍നിന്നു തീവ്രവാദത്തിനു പണമോ മറ്റു തരത്തിലുള്ള സഹായങ്ങളോ നല്‍കുന്നവരുമാണിവരെന്നും ഇതില്‍ 39 വ്യക്തികളും ആറു സ്ഥാപനങ്ങളും അല്‍ ഖാഇദക്കോ ബന്ധപ്പെട്ട സംഘടനകള്‍ക്കോ സഹായങ്ങള്‍ നല്‍കിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗങ്ങളെ അവഗണിച്ചാണ് ഖത്തര്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോക രാജ്യങ്ങളുമായി തീവ്രവാദം ചെറുക്കുന്നതില്‍ സഹകരണം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ വീണ്ടും പുതിയ നീക്കങ്ങളുമായി സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടുവന്നത് ഗള്‍ഫ് മേഖലയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


ലിസ്റ്റിലെ സംഘടനകള്‍

1. ഖത്തര്‍ വളണ്ടിയര്‍ സെന്റര്‍
2. ദോഹ ആപ്പിള്‍ കമ്പനി
(ഇന്റര്‍നെറ്റ്, ടെക്‌നോളജി സപ്പോര്‍ട്ട് കമ്പനി
3. ഖത്തര്‍ ചാരിറ്റി
4. ശൈഖ് ഈദ് അല്‍താനി ചാരിറ്റി ഫൗണ്ടേഷന്‍
(ഈദ് ചാരിറ്റി)
5. ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍
ഹ്യുമാനിറ്റേറിയന്‍ സര്‍വിസ്
6. സറയ ഡിഫന്റ് ബിന്‍ ഗസി, ലിബിയ
7. സറയ അല്‍ അഷ്തര്‍, ബഹ്‌റൈന്‍
8. ഫെബ്രുവരി 14 സഖ്യം, ബഹ്‌റൈന്‍
9. റസിസ്റ്റന്‍സ് ബ്രിഗേഡ്‌സ്, ബഹ്‌റൈന്‍
10. ഹിസ്ബുല്ല, ബഹ്‌റൈന്‍
11. സറയ അല്‍ മുഖ്താര്‍, ബഹ്‌റൈന്‍ എന്നിവയാണ്
പട്ടികയില്‍ ഉള്‍പ്പെട്ട സംഘടനകള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago