മദ്റസാ അധ്യാപകനു നേരെയുളള അക്രമം അപലപനീയം
തിരുവളളൂര്‍:സി.പി.എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവളളൂരില്‍ മദ്റസാ അധ്യാപകനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം. വ്യാഴാഴ്ച്ച രാത്രിയാണ് തറാവീഹ് നിസ്കാരശേഷം മടങ്ങുകയായിരുന്ന മദ്റസാ അധ്യാപകന് മുയിപ്പോത്ത് സ്വദേശി മൊയ്തീന് ഫൈസിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ കുറ്റ്യാടി മണ്ഡലം എസ്.വൈ.എസ്, തിരുവളളൂര്‍ പഞ്ചായത്ത്, തിരുവളളൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് തോടന്നൂര്‍, ആയഞ്ചേരി മേഖലാ ,തിരുവളളൂര്‍ ക്ലസ്റ്റര്‍, കോട്ടപ്പെളളി ശാഖാ കമ്മിറ്റികള്‍ ശക്തമായി പ്രതിഷേധിച്ചു. സി.എച്ച് മഹമൂദ് സഅദി അധ്യക്ഷനായി. ചിറക്കല്‍ ഹമീദ് മുസ്ലിയാര്, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍,കണ്ണോത്ത് സൂപ്പിഹാജി, ചിങ്ങാണ്ടി മൊയ്തു മുസ്ലിയാര്,സലാം റഹ്മാനി,കബീര്‍ റഹ്മാനി,മിറ്സാ ഹുദവി,ശാക്കിര്‍ കടമേരി, അസീസ് ഫൈസി,മൊയ്തു പി.കെ തിരുവളളൂര്‍, സമീര്‍ കൊക്കാല്‍ മഠം ,ശാഫി തോടന്നൂര്‍, സഈദ് റഹ്മാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."