നിര്‍മാണത്തിനെതിരേ നിരന്തരം പരാതി; ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പണി നിലച്ചു
തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിരന്തരം നഗരസഭക്കും പല വകുപ്പുകള്‍ക്കുമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണം നിലച്ചു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞ് ആറുമാസത്തോളമായിട്ടും സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചെറുവിരലനക്കാന്‍പോലും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പുതിയ പ്രസിഡന്റായി പി.എസ് ശ്രീധരന്‍പിള്ള ചുമതലേയറ്റ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ബി.ജെ.പി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായ തമ്പാനൂരിലുള്ള മാരാര്‍ജി ഭവന്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി പൊളിക്കുകയായിരുന്നു.
പൊളിച്ചതിനു ശേഷം സ്ഥലത്തുനിന്നു 15 അടിയോളം താഴ്ചയില്‍ മണ്ണിടിച്ചു മാറ്റി. ഇത് പരാതിക്ക് ഇടയാകുകയും ചെയ്തു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിനും റവന്യൂ വകുപ്പിനും നഗരസഭയ്ക്കും ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
ഈ തടസങ്ങള്‍ നീക്കിയപ്പോള്‍ മറ്റു പരാതികളും നിര്‍മാണത്തിനെതിരേ ഉയര്‍ന്നു. ഇതെല്ലാം പരിഹരിച്ച് പുതിയ കമ്പനിയെ ഏല്‍പ്പിച്ച് ഓഫിസ് നിര്‍മാണം ഉടന്‍ ആരംഭിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."