സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഡ്രൈനേജ് നവീകരണം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ മഴക്കാലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും മലിനജലം കെട്ടിക്കിടക്കുന്ന ഡ്രൈനേജുകള്‍ നവീകരിക്കുന്നതിനുമുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു.
വര്‍ഷങ്ങളായി മഴക്കാലത്ത് ടൗണില്‍ കട്ടയാട് റോഡ് ജങ്ഷന്, മുനിസിപ്പല്‍ ഓഫിസ് പരിസരം, വിക്ടറി ആശുപത്രിയുടെ പരിസരം എന്നിവിടങ്ങളില്‍ മഴവെള്ളവും മലിനജലവും കെട്ടിക്കിടക്കുന്നത് വാഹന ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ദുരിതമായിരുന്നു. ടൗണിലെ ദേശീയ പാത ഫുട്പാത്ത്-ഡ്രൈയ്നേജ് നിര്‍മാണം കഴിഞ്ഞെങ്കിലും സബ് ഡ്രൈയ്നേജുകള് മണ്ണും ചെളിയും കെട്ടിക്കിടന്ന് മഴവെള്ളം വാര്‍ന്നുപോകുന്നതിന് കഴിയാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നഗരസഭ 2016-17 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തിയാണ് മുനിസിപ്പല്‍ ഓഫിസ്, വിക്ടറി ആശുപത്രി എന്നിവക്ക് സമീപമുള്ള ഡ്രൈയ്നേജുകള് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്, വര്‍ഷങ്ങളായി ഡ്രെയ്നേജുകള്‍ വൃത്തിയാക്കാതെ അടിഞ്ഞു കൂടിയിരുന്ന മാലിന്യമാണ് കഴിഞ്ഞ ദിവസം കോരിമാറ്റിയത്.
വരും വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും മറ്റ് ഡ്രൈയ്നേജുകള് വീതികൂട്ടി നവീകരിക്കുമെന്ന് നഗരസഭാ ചെയര്മാന് സി.കെ സഹദേവന്, വികസനകാര്യ സമിതി ചെയര്മാന് ടി.എല്‍ സാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."