HOME
DETAILS
MAL
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്
backup
June 10 2017 | 01:06 AM
ഗൂഡല്ലൂര്‍: കുന്നൂരിലെ കൂക്കല്‍തൊറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്. കൂക്കല്‍തൊറ സ്വദേശി രുഗ്മണി(42)നാണ് പരുക്കേറ്റത്.
തേയിലത്തോട്ടത്തിനിടയിലുള്ള നടപ്പാതയിലൂടെ നടക്കുകയായിരുന്ന ഇവരെ തോട്ടത്തില്‍ നിന്നിറങ്ങിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ കോത്തഗിരി ഗവ: ആശുപത്രിയിലും ഊട്ടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."