HOME
DETAILS
MAL
തണുപ്പിക്കാന്‍ മാത്രമല്ല, തട്ടിക്കൊണ്ടുപോകാനും ഫ്രിഡ്ജ്; 91 കാരനെ വീട്ടുജോലിക്കാരന് ഫ്രിഡ്ജിലടച്ച് കടത്തി
backup
September 02 2019 | 16:09 PM
ന്യൂഡല്‍ഹി: ആളുകളെ കൊലപ്പെടുത്തി തുണ്ടം തുണ്ടമാക്കി ഫ്രീസറില്‍ സൂക്ഷിച്ചെന്ന വാര്‍ത്ത ഇന്ന് പുതുമയുള്ളതല്ല. എന്നാല്‍ ഡല്‍ഹില്‍ നിന്നു വന്ന വാര്‍ത്ത വ്യത്യസ്തമാണ്. 91കാരനെ ജീവനോടെ ഫ്രിഡ്ജിലടച്ച് തട്ടിക്കൊട്ടുപോയിരിക്കുകയാണ് 21കാരന്.
സൗത്ത് ഡല്‍ഹിയില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്താണ് സംഭവം. കിഷന് ദേവ് ഘോസ്ലയെയാണ് ഗ്രേറ്റര്‍ കൈലാഷ്-2 പ്രദേശത്തുനിന്ന് കാണാതായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരന് ബിഹാര്‍ സ്വദേശി കിഷന്(22) അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ മുതലാണ് ഭര്‍ത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതെന്ന് കിഷന് ദേവ് ഘോസ്ലയുടെ ഭാര്യ സരോജ് ഖോസ്ല പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാത്രി 6.30ന് വീട്ടുജോലിക്കാരന് ഇരുവര്‍ക്കും ചായ നല്‍കിയിരുന്നു. പിന്നീട് താന്‍ ഉണര്‍ന്നത് ഞായറാഴ്ച രാവിലെ 5.30ഓടെ ആണെന്നും അപ്പോള്‍ ഭര്‍ത്താവും ജോലിക്കാരനും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
പിന്നീടാണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് വ്യക്തമായത്. പ്രദേശത്തുനിന്ന് ഫ്രിഡ്ജ് കയറ്റിയ വാഹനം കടന്നുപോയിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ത്തുടര്‍ന്നാണ് കിഷന് ദേവ് ഖോസ്ലയെ ഫ്രിഡ്ജിനുള്ളിലടച്ച് തട്ടിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."