ചരിത്രംകുറിച്ച് കരസേന; ഇതാദ്യമായി വനിതാ പൊലിസ് സേന രൂപീകരിക്കുന്നു
ഡെറാഡുണ്‍: കരസേനാ പൊലിസില്‍ വനിതകളെ നിമയിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. സേനാ പൊലിസിലായിരിക്കും ആദ്യം വനിതകളെ നിയമിക്കുക. ഇത് വിജയകരമായി നടന്നാല്‍ പിന്നീട് അടുത്തഘട്ടം ആലോചിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
സൈനിക നടപടികള്‍ക്കു വേണ്ടി പോകുമ്പോള്‍ പല ഘട്ടങ്ങളിലും സ്ത്രീകളെ നേരിടേണ്ടി വരുന്നുണ്ടെന്നും അതിനു വേണ്ടിയാണ് സ്ത്രീ സേനയെന്നും അദ്ദേഹം പറഞ്ഞു.
കരസേനയില്‍ സ്ത്രീകളെ നിയമിക്കുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സേനാ പൊലിസില്‍ വനിതകളെ നിയമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിവലില്‍ വൈദ്യ, നിയമ, വിദ്യാഭ്യാസ, സിഗ്നല്‍, എന്‍ജിനിയറിങ് വിഭാഗത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സൈനിക നിയമനം നല്‍കുന്നത്.
ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, യു.എസ്, ബ്രിട്ടന്, ഡെന്മാര്ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്, ഇസ്റാഈല്‍ എന്നീ രാജ്യങ്ങളില്‍ നിലവില്‍ വനിതാ സേനകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."