HOME
DETAILS
MAL
വിവാഹ വേദിയില്‍ നവദമ്പതികള്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി
backup
October 25 2018 | 05:10 AM
താനൂര്‍: വിവാഹ വേദിയില്‍ നവദമ്പതികള്‍ ദുരിതാശ്വാസഫണ്ട് കൈമാറി. വട്ടത്താണി സ്വദേശി ദീപകിന്റെയും ഒഴൂര്‍ സ്വദേശി ജ്യോതിപ്രിയയുടെയും വിവാഹവേദിയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എഴുപത്തയ്യായിരം രൂപ സംഭാവന നല്‍കിയത്. വി. അബ്ദുറഹിമാന് എം.എല്‍.എ തുക ഏറ്റു വാങ്ങി.
പരേതനായ ഇടശേരി ദാമോദരന്റെയും പുഷ്പവല്ലിയുടെയും മകനായ ദീപക് ഐ.ടി മേഖലയില്‍ എഞ്ചിനീയറാണ്. റിട്ട. അസി. രജിസ്ട്രാര്‍ രാജന് തയ്യിലിന്റെയും ചുള്ളിയത്ത് ഗീതയുടെയും മകളായ ജ്യോതിപ്രിയ കാലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."