പരമ്പര കൈയെത്തും ദൂരത്ത്
ജമൈക്ക: ഇനി വിന്‍ഡീസിന്റെ ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ജമൈക്കയിലും വിജയം തുടര്‍ന്ന് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഇനിയും കൂറ്റന്‍ റണ്‍സ് വേണമെന്നിരിക്കെ അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ട്രിപ്പിള്‍ പരമ്പരയുമായി നാട്ടിലേക്ക് മടങ്ങാം. നാലാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ നാലിന് 145 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ആറു വിക്കറ്റ് ബാക്കി നില്‍ക്കേ ജയിക്കാന്‍ ഇനിയും വേണ്ടത് 323 എന്ന റണ്‍മല. 36 റണ്‍സുമായി ഷംറ ബ്രൂക്ക്‌സും 33 റണ്‍സുമായി ജെര്‍മൈന്‍ ബ്ലാക്‌വുഡുമാണ് ക്രീസില്‍.
466 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ ആരെയും വാഴാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 23 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ പരുക്ക് മൂലം പുറത്തായത് വിന്‍ഡീസിന് തിരിച്ചടിയായി.ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ രണ്ടും മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയ ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് 168 റണ്‍സില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ ഹനുമാ വിഹാരിയും (53*) അജിങ്ക്യാ രഹാനെയും (64*) അര്‍ധ ശതകം കുറിച്ചു. കെ.എല്‍ രാഹുല്‍(6), മയാങ്ക് അഗര്‍വാള്‍ (4), വിരാട് കോഹ്‌ലി(0), പൂജാര (27) എന്നിവര്‍ നിരാശപ്പെടുത്തി.
ബുംറയുടെ ഹാട്രിക്കില്‍ അത്ഭുതപ്പെടാനില്ല:
യുവരാജ് സിങ്
ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഹാട്രിക് നേടിയ ബുംറയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്.
താരത്തിന്റെ ഹാട്രിക് പ്രകടനത്തില്‍ അത്ഭുതപ്പെടാനില്ലെന്നാണ് യുവരാജ് സിങിന്റെ ട്വീറ്റ്.
വിക്കറ്റിനു പിന്നില്‍ ധോണിയെ മറികടന്ന് പന്ത്
കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ മോശം ഫോം കാരണം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന റിഷഭ് പന്തിനെ തേടി ഇന്ത്യന്‍ റെക്കോര്‍ഡ്.
ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. തന്റെ 11ാം ടെസ്റ്റിലാണ് പന്ത് 50 ഇരകളെ തികച്ചതെങ്കില്‍ ധോണിക്ക് ആ നാഴികക്കല്ലിലെത്താന്‍ 15 ടെസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
വിന്‍ഡീസിനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ പിടിച്ച് പുറത്താക്കിയാണ് യുവതാരം ഈ നേട്ടത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."