സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി ഇനി രാജ്യമെമ്പാടും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കിവരുന്ന സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കാന്‍ ദേശീയ സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ തീരുമാനം.
കേരളത്തിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി മാതൃകയാണെന്നും വിശദമായി മനസിലാക്കാന്‍ താല്‍പര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകലക്ക് കത്തയച്ചു.
ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് ഈ മാസം 7ന് ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക സാക്ഷരതാ പരിപാടിയില്‍ പങ്കെടുത്ത് കേരളത്തില്‍ നടപ്പാക്കിവരുന്ന സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് സംവദിക്കാനാണ് ക്ഷണക്കത്ത്.
2009ല്‍ സംസ്ഥാന സാക്ഷരതാമിഷന് കേന്ദ്രസഹായം നിര്‍ത്തലാക്കിയശേഷം ഇതാദ്യമായാണ് കേന്ദ്രമാനവ വികസന മന്ത്രാലയത്തില്‍ നിന്ന് സാക്ഷരതാ തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തിന് ക്ഷണം ലഭിക്കുന്നത്. കേരളത്തില്‍ നടപ്പാക്കുന്ന അനൗപചാരിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ കേന്ദ്ര സാക്ഷരതാമിഷനോട് നീതി ആയോഗ് അധികൃതരും നേരത്തെ നിര്‍ദേശിച്ചിരുന്നു.
കേരളത്തിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി ഓരോ സംസ്ഥാനവും പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കേന്ദ്ര സാക്ഷരതാമിഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാക്ഷരതാ പദ്ധതിയായ പഠ്‌നാ ലിഖ്‌നാ അഭിയാന്‍ പദ്ധതിയിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."