സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്; തമിഴ്നാട്ടില്‍ കര്‍ഷക സമരം അവസാനിപ്പിച്ചു
ചെന്നൈ: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ തമിഴ്നാട് കര്‍ഷക സമരം ധാരണയിലായി. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. രണ്ടു മാസത്തിനകം തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
പി അയ്യന്കന്നിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സമരം, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ കര്‍ഷക സമരത്തിനു സമാനമായിരുന്നു. രാജ്യതലസ്ഥാനത്തു വരെ വിവിധ തരത്തിലുള്ള സമരം നടത്തിയിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല.
വെള്ളിയാഴ്ച മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകര്‍ പൊലിസിന്റെ വെടിയേറ്റു മരിച്ചതോടെയാണ് തമിഴ്നാട്ടില്‍ കര്‍ഷക സമരത്തിന് അവസാനമിടാനുള്ള ചര്‍ച്ചകള്‍ നടന്നത്.
മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ മുതിര്‍ന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശില്‍ സമാധാനം പുലരും വരെ നിരാഹാര സമരം ചെയ്യുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."