HOME
DETAILS

മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങളുടെ അഴിമതി

  
backup
October 25 2018 | 05:10 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7

വടക്കാഞ്ചേരി: കോടികളുടെ വികസന മുന്നേറ്റം നടക്കുന്ന മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭരണകക്ഷി യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണം.
48 ലക്ഷം രൂപയുടെ വന്‍ അഴിമതി നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ചെലവിട്ട പണത്തിനു കണക്കും വാങ്ങിയെന്നു പറയുന്ന ഉപകരണങ്ങള്‍ എവിടെ പോയി എന്നതിനെ കുറിച്ചു ഒരു രൂപവുമില്ലാത്തതിനാല്‍ വികസന മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചിരുന്ന സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി സന്തോഷ്, ആര്‍.എം.ഒ ഡോ. സി.പി മുരളി എന്നിവര്‍ പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസിനു രാജി നല്‍കി. ഇതോടെ സംസ്ഥാനത്തെ പ്രമുഖ ആതുരാലയത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയും ഉടലെടുത്തു. അത്യാഹിതവിഭാഗമായ ട്രോമാകെയറിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ നിന്നാണു 48 ലക്ഷം രൂപയുടെ വെട്ടിപ്പു നടന്നിട്ടുള്ളത്. ചിലവഴിച്ച പണത്തിന്റെ കണക്ക് നല്‍കാന്‍ സൂപ്രണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകുകയായിരുന്നുവത്രെ. ഇതില്‍ മനംനൊന്തും അഴിമതിയില്‍ പ്രതിഷേധിച്ചുമാണ് യുവ ഡോക്ടര്‍മാരുടെ കൂട്ടരാജി. എമര്‍ജന്‍സി ട്രോമാകെയര്‍ യൂണിറ്റിലേക്കു മൂന്നു വര്‍ഷം മുമ്പാണ് 98 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയത്. ഇതില്‍ അമ്പത് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മാത്രമാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതിനു പുറമെ പുതിയ ക്യാന്റീന്‍ അനുവദിച്ചതിലും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും വന്‍ അഴിമതി നടന്നുവെന്ന ആരോപണവും ശക്തമാണ്. അതിനിടെ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ആരോഗ്യ മന്ത്രിയുടെ ഓഫിസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇടപെടല്‍. യുവ ഡോക്ടര്‍മാരുടെ രാജി സൂപ്രണ്ട് സ്വീകരിക്കാത്തതും ഇതുകൊണ്ടാണ്.


നടപടി വേണം: എം.എല്‍.എ


വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ സാമ്പത്തിക അഴിമതിയും ക്യാന്റീന്‍ വാടകക്ക് നല്‍കിയതിലെ ക്രമക്കേടും അടിയന്തരമായി അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ ചീഫ് സെക്രട്ടറി ടോം ജോസിന് നിവേദനം നല്‍കി.
ക്യാന്റീന്‍ വാടകക്കു നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി എം.എല്‍.എ ആരോപിച്ചു. 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലമാണ് രണ്ട് കോടി 21 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയത്.
മുഴുവന്‍ വാടകയും മുന്‍കൂര്‍ ഒടുക്കണമെന്നതാണ് ചട്ടം. എന്നാല്‍ തുക മുന്‍കൂര്‍ വാങ്ങിയില്ലെന്ന് മാത്രമല്ല. കരാറില്‍ പറയുന്ന 2500 ചതുരശ്ര അടി സ്ഥലത്തിന് പുറമെ 1000 ചതുരശ്ര അടി സ്ഥലം കരാറുകാരന്‍ ക്യാന്റീനോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു.
നിലവില്‍ 3500 ചതുരശ്ര അടിയിലാണ് ക്യാന്റീന്റെ പ്രവര്‍ത്തനം. ഇത് ഗുരുതര ക്രമക്കേടാണ്. ഇതോടൊപ്പം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും നിലവിലെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന തന്റെ ആവശ്യം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായും നിവേദനത്തില്‍ പറയുന്നു. മാനദണ്ഡം പാലിച്ചില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ മടക്കി അയച്ച ലിസ്റ്റ് ഉന്നത നിര്‍ദേശ പ്രകാരം അംഗീകരിക്കുകയായിരുന്നുവെന്നും എം.എല്‍.എയുടെ പരാതിയില്‍ ചൂണ്ടി കാട്ടുന്നു. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് അനില്‍ അക്കരയുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  23 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago