ഉന്നാവോ പെണ്‍കുട്ടിയില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പീഡിപ്പിച്ച കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി അഭിഭാഷകനും ബന്ധുക്കള്‍ക്കുമൊപ്പം സഞ്ചരിക്കവെ കാര്‍ അപകടത്തില്‍പ്പെട്ട കേസിലാണ് ഇന്നലെ സി.ബി.ഐ സംഘം ഇവരുടെ മൊഴിയെടുത്തത്. അപകടത്തില്‍ ഇവരുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അത്യാസന്നനിലയില്‍ ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് വാര്‍ഡിലേക്കു മാറ്റിയത്. ഇതോടെയാണ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകിയത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ മാത്രമെ മൊഴിയെടുക്കൂവെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
ജൂലൈ 28നാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തിന് പിന്നില്‍ എം.എല്‍.എയും കൂട്ടാളികളും ആണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എം.എല്‍.എക്കെതിരെ സി.ബി.ഐ കൊലക്കുറ്റത്തിന് കേസെടുക്കുകയുണ്ടായി. ബലാത്സംഗക്കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് കുല്‍ദീപ് സിങ്. അപകടം സംബന്ധിച്ച് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. വിലവില്‍ 25 ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 17 വ്യത്യസ്ത സ്ഥലങ്ങളിലായി സംഘം തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."