വിദ്യാര്‍ഥികളെ പാഠംപഠിപ്പിക്കാന്‍ റോബോട്ടുകള്‍
ഹമീദ് കുണിയ
ബംഗളൂരു: വിദ്യാര്‍ഥികളെ പാഠം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പകരം റോബോട്ടുകളും. ബംഗളൂരുവിലെ സിന്ധു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി സാങ്കേതിക വിദ്യകളും കൃത്രിമ ബുദ്ധിയും (എ.ഐ) ക്ലാസ് മുറികളിലേക്ക് ഹ്യൂമനോയിഡ് റോബോട്ടുകളായി പ്രവേശിപ്പിക്കുന്നത്.
7 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ 300 ഓളം വിദ്യാര്‍ഥികള്‍ക്ക് നാല് വിഭാഗങ്ങളിലായി അഞ്ച് വിഷയങ്ങളില്‍ ദിവസേന റോബോട്ടുകള്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് പുറമെ അവരുമായി സംവദിക്കുകയും വിഷയങ്ങളിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യും. 5 അടി 7 ഇഞ്ച് റോബോട്ടുകളാണ് ഔപചാരികമായി സ്ത്രീ വസ്ത്രങ്ങള്‍ ധരിച്ച് ക്‌ളാസ് മുറികളില്‍ എത്തുന്നത്. പാഠ്യ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് പൂര്‍ത്തീകരിച്ചശേഷം വിദ്യാര്‍ഥികളില്‍ നിന്നുയരുന്ന പതിവ് ചോദ്യങ്ങള്‍ക്ക് റോബോട്ട് മറുപടിയും നല്‍കും. ഒരു പാഠം പഠിപ്പിച്ച ശേഷം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പ്രതികരിക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമെന്ന് സ്‌കൂളിന്റെ ചീഫ് ഡിസൈന്‍ ഓഫിസര്‍ വിഘ്‌നേഷ് റാവു പറയുന്നു.
സ്വകാര്യ ഇന്റര്‍നാഷനല്‍ ഡേ കം ബോര്‍ഡിംഗ് സ്‌കൂളില്‍ 7, 9 ക്ലാസുകള്‍ക്കുള്ള നാല് വിഭാഗങ്ങളില്‍ ഓരോന്നിലും 25 വിദ്യാര്‍ഥികളുണ്ട്. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ് (ഐ.ബി) ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത സിലബസാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ബയോളജി, കെമിസ്ട്രി, ജ്യോഗ്രഫി, ഹിസ്റ്ററി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ റോബോട്ടുകള്‍ പാഠങ്ങള്‍ പഠിപ്പിക്കുന്നു. അതെസമയം ക്‌ളാസില്‍ നിന്നും അധ്യാപകരെ മാറ്റി നിര്‍ത്തുന്നുമില്ല. സഹകരണ പഠന മാതൃക (സി.എല്‍.എം) അനുസരിച്ച് അധ്യാപകനും റോബോട്ടും അടങ്ങുന്ന മാന്‍മെഷീന്‍ ടീം സഹകരണമാണ് റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്നത്. അധ്യാപകന്‍ റോബോട്ടുമായി സഹകരിക്കുകയും പാഠത്തിന്റെ പ്രധാന ആശയങ്ങള്‍, പ്രസക്തി, പ്രയോഗം എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നതോടെയാണ് പാഠം പഠിപ്പിക്കാന്‍ റോബോട്ടുകള്‍ തയാറാകുന്നത്.റാവുവും സംഘവും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത സ്മാര്‍ട്ട് സെര്‍വോ മോട്ടോറുകള്‍ ഉപയോഗിച്ച് ഭാരം കുറഞ്ഞ 3 ഡി പ്രിന്റഡ് മെറ്റീരിയലുകളില്‍ നിന്ന് മൂന്ന് റോബോട്ടുകള്‍ വീടിനുള്ളില്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്ലഗ്യങ്ങളും അനുകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."