പി.ബി അബ്ദുല്‍ റസാഖിനെ അനുസ്മരിച്ചു
ജിദ്ദ: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ പി.ബി അബ്ദുല്‍ റസാഖിന്റെ വേര്‍പാടില്‍ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷനായി. മുസ്തഫ ബാഖവി ഊരകം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അബ്ദുല്ല ഫൈസി, അബൂബക്കര്‍ ദാരിമി ആലംപാടി, പി.വി മുസ്തഫ, സി.കെ റസാക്ക് മാസ്റ്റര്‍, സി.ഒ.ടി അസീസ്, വി.പി അബ്ദുല്‍ റഹിമാന്‍ കോഴിക്കോട്, അബ്ദുല്ലപാലേരി, നാസര്‍ എടവനക്കാട്, ഹസ്സന്‍ ബത്തേരി, ഇബ്രാഹീം ഇബ്ബു മഞ്ചേശ്വരം, അബ്ദുല്ല ഹിറ്റാച്ചി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, മജീദ് പുകയൂര്‍, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ്, ജലീല്‍ ബേര്‍ക്ക തുടങ്ങിയവര്‍ സംസാരിച്ചു. മയ്യത്ത് നമസ്‌കാരവും നടന്നു.
ദുബൈ: സമസ്തയുടെ പോഷക സംഘടനകളുടെയും മദ്‌റസ മഹല്ല് സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വങ്ങള്‍ മാതൃകാപരമായി നിര്‍വഹിക്കുന്നതില്‍ പി.ബി അബ്ദുല്‍ റസാഖ് പൂര്‍ണ വിജയമായിരുന്നെന്ന് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദുബൈ സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. വെല്‍ഫിറ്റ് അബ്ദുല്‍ സലാം ഹാജി അധ്യക്ഷനായി. അബ്ദുല്‍ റഷീദ് ഹാജി കല്ലിങ്കാല്‍, അസീസ് കമാലിയ ചെര്‍ക്കളം, സിദ്ദീഖ് കനിയടുക്കം, താഹിര്‍ മുഗു, അബ്ബാസലി ഹുദവി ബേക്കല്‍, കബീര്‍ അസ്അദി പെരുമ്പട്ട, എം.ബി.എ ഖാദര്‍ ചന്തേര, അസീസ് മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, മന്‍സൂര്‍ ഹുദവി കളനാട്, ഫാസില്‍ മെട്ടമ്മല്‍, സുബൈര്‍ മാങ്ങാട്, അസീസ് ബള്ളൂര്‍, അന്താസ് ചെമ്മനാട്, ഖാദര്‍ ഇര്‍ശാദി കര്‍ണൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ഖുര്‍ആന്‍ പാരായണ ആത്മീയ ദുആ സദസിനു ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്അദി നേതൃത്വം നല്‍കി.
കാസര്‍കോട്: ജനകീയ പ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപ്പെട്ട് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവിനെയാണ് പി.ബി അബ്ദുല്‍ റസാഖിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നതെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
കെ.എ.ടി.എഫ് സംസ്ഥാന ജന.സെക്രട്ടറി പി.മൂസക്കുട്ടി, ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് , ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ആമത്തല, വര്‍ക്കിങ് സെക്രട്ടറി നൗഫല്‍ ഹുദവി, ട്രഷറര്‍ വി.പി താജുദ്ദീന്‍ , ലത്തീഫ് പാണലം, ബി.എച്ച് നൗഷാദ്, സലീം ബേക്കല്‍, ബഷീര്‍ കുമ്പള, പൈക്ക മുഹമ്മദലി, യഹ് യാ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."